കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ നീക്കം

വിദേശി-സ്വദേശി ജനസംഖ്യാ അസന്തുലനം പരിഹരിക്കാൻ കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ ആലോചന. 30 വയസില്‍ താഴെയുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. 

Last Updated : Sep 7, 2017, 05:35 PM IST
കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ നീക്കം

കുവൈത്ത്: വിദേശി-സ്വദേശി ജനസംഖ്യാ അസന്തുലനം പരിഹരിക്കാൻ കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ ആലോചന. 30 വയസില്‍ താഴെയുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. 

എന്നാൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും രാജ്യത്തെ സ്വദേശി-വിദേശി അസന്തുലനം സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശിത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

അതേസമയം, ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കാരെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് പുനഃരാരംഭിച്ചു. ഇന്ത്യൻ സർക്കാർ മാനദണ്ഡമായി നിഷ്കർഷിച്ചിരുന്ന 2500 ഡോളറിന്റെ  ബാങ്ക് ഗ്യാരണ്ടി പിൻവലിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരം റിക്രൂട്ട്മെന്റുകൾ നിറുത്തി വച്ചിരിക്കുകയായിരുന്നു. 

Trending News