Saudi Arabia: ചട്ട ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11000 പ്രവാസികൾ

Saudi Arabia: ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ മ​ക്ക, റി​യാ​ദ് പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും മ​റ്റു​ള്ള പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള​വ​ർ 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​ളി​ച്ച​റി​യി​ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 8, 2023, 07:46 PM IST
  • സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11000 പ്രവാസികൾ
  • ഇ​വ​രി​ൽ 5,800 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​ർ
  • 4,000 ത്തോ​ളം പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷാ നിയമ ലം​ഘ​നം ന​ട​ത്തി​യ​വ​ർ
Saudi Arabia: ചട്ട ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11000 പ്രവാസികൾ

റിയാദ്: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ സൗദി അറേബ്യയില്‍ താ​മ​സം, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ തുടങ്ങീ ച​ട്ടം ലം​ഘി​ച്ച 11,000 ത്തി​ല​ധി​കം പേ​രെ സൗദി ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യം അറസ്റ്റു ചെയ്തു.  ഇ​വ​രി​ൽ 5,800 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രും 4,000 ത്തോ​ളം പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷാ നിയമ ലം​ഘ​നം ന​ട​ത്തി​യ​വ​രു​മാ​ണ്. കൂടാതെ 1200 ഓ​ളം പേ​ർ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നും പി​ടി​യി​ലാ​യിട്ടുണ്ട്.

Also Read: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴംഗ സംഘം പിടിയിൽ

അ​ന​ധി​കൃ​ത​മാ​യി സൗദിയിലേക്ക് അ​തി​ർ​ത്തി ക​ടന്ന് പ്രവേശിക്കാന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 838 പേ​ർ അ​റ​സ്റ്റി​ലായിട്ടുണ്ട്. ഇ​വ​രി​ൽ പകുതിയിൽ കൂടുതൽ പേർ എ​ത്യോ​പ്യ​ക്കാ​രും 27 ശ​ത​മാ​നത്തോളം പേര്‍ യെ​മ​ൻ പൗ​ര​ന്മാ​രും 15 ശ​ത​മാ​നം പേര്‍ മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്.  ഇതിനു പുറമെ 30 പേ​ർ സൗദിയുടെ അ​തി​ർ​ത്തി ക​ട​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​ൽ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്.  ഇതിനിടയിൽ താ​മ​സ, ജോ​ലി, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ലം​ഘ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ 19 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ ശേ​ഷം ആ​കെ 24,000 വി​ദേ​ശി​ക​ൾ പി​ടി​യി​ലാ​യതായി അധികൃതർ അറിയിച്ചു. ഇ​തിൽ 17,000 നി​യ​മ​ ലം​ഘ​ക​രെ അ​വ​രു​ടെ യാ​ത്രാ​രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​ത​ത് രാ​ജ്യ​ങ്ങളുടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 5,000 പേ​രെ അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കുകയും 2,000 പേ​രെ തി​രി​ച്ച​യ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പിലാണെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചിട്ടുണ്ട്.

Also Read: Kuber Dev Favourite Zodiac: കുബേരന്റെ കൃപ എപ്പോഴുമുള്ള രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ? 

അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ടം ലം​ഘി​ച്ച് ആ​ർ​ക്കെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ യാ​ത്രാ സൗ​ക​ര്യ​മോ അ​ഭ​യ​മോ സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ക​യോ ചെ​യ്താ​ൽ അവർക്ക് 15 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.  ഒപ്പം 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും അ​വ​രു​ടെ പേ​രു​ക​ൾ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ഇ​വ​ർ അ​ന​ധി​കൃ​ത ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ, താ​മ​സ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച വ​സ​തി​ക​ൾ എ​ന്നി​വ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ മ​ക്ക, റി​യാ​ദ് പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും മ​റ്റു​ള്ള പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള​വ​ർ 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News