തിരുവനന്തപുരം: ഒമാൻ എയർ ഒക്‌ടോബർ ഒന്നു മുതൽ തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ 07:45 ന് എത്തി 08:45 ന് പുറപ്പെടും.
വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55 ന് എത്തി വൈകിട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 02:30 ന് എത്തി 03:30 ന് പുറപ്പെടുകയുമാണ് ചെയ്യുന്നത്. സർവീസ് നടത്തുക 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ്. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നതെന്നത് ശ്രദ്ധേയം.
Also Read: മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ചു പേർ ഒമാനിൽ പിടിയിൽ!
യെമന്‍-സൗദി അതിര്‍ത്തിയില്‍ ഹൂതി ആക്രമണം; 2 ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു
യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, യഅ്ഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീവരാണ് ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഹ്റൈൻ റോയൽ എയർഫോഴ്സ് വിമാനത്തിൽ ഈസ എയർബേസിലെത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ സൈനിക ഓഫിസ് ചീഫ് ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ആൽ ഖലീഫ, പ്രതിരോധ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി തുടങ്ങിയ ഉയർന്ന വ്യക്തിത്വങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങുകയായിരുന്നു.
Also Read: Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചനം അറിയിച്ചിട്ടുണ്ട്. കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ബി.ഡി.എഫ് സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...