Saudi News: കേടായ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപന നടത്തിയ വിദേശികൾക്ക് കടുത്ത ശിക്ഷക്ക് ശുപാർശ

Saudi Arabia: ഭക്ഷ്യോൽപന്നങ്ങളിൽ മായം കലർത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ അന്വേഷണം നടത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 

Written by - Ajitha Kumari | Last Updated : Jul 24, 2024, 10:23 PM IST
  • കേടായ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപന നടത്തിയ വിദേശികൾക്ക് കടുത്ത ശിക്ഷക്ക് ശുപാർശ
  • അന്വേഷണം നടത്തിയത് ഇക്കണോമിക് ക്രൈം പ്രോസിക്യൂഷനാണ്
Saudi News: കേടായ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപന നടത്തിയ വിദേശികൾക്ക് കടുത്ത ശിക്ഷക്ക് ശുപാർശ

റിയാദ്: കേടായ 55 ടൺ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപനക്കെത്തിച്ചതിന് പിടിയിലായ വിദേശി തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ശുപാർശയുമായി പബ്ലിക് പ്രോസിക്യൂഷൻ. 

Also Read: നിരോധിത പ്രദേശത്ത് കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ച 2 പ്രവാസികൾ പിടിയിൽ

ഭക്ഷ്യോൽപന്നങ്ങളിൽ മായം കലർത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ അന്വേഷണം നടത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണം നടത്തിയത് ഇക്കണോമിക് ക്രൈം പ്രോസിക്യൂഷനാണ്. കാലാവധി കഴിഞ്ഞതും ഉറവിടം അറിയാത്തതുമായ ഭക്ഷ്യോൽപന്നങ്ങളിൽ തീയതി തിരുത്തി വിൽപനക്കെത്തിക്കുകയാണുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും

 

പ്രതികൾ 55 ടണ്ണിലധികം കോഴിയിറച്ചിയാണ് സംഭരിക്കുകയും വിൽപനക്ക് എത്തിക്കുകയും ചെയ്തത്. പാക്കേജിങ് മാറ്റി സത്യവുമായി പൊരുത്തപ്പെടാത്ത വാണിജ്യ വിവരങ്ങൾ അവയിൽ ഉൾപ്പെടുത്തി തെറ്റായ കാലഹരണ തീയതിയും ഉൽപാദന സ്ഥലവും നൽകി തുടങ്ങിയ കുറ്റങ്ങളാണ് ഇവർ ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Also Read: 365 ദിവസങ്ങൾക്ക് ശേഷം സമസപ്തമ യോഗം; ഇവർക്കിനി സുവർണ്ണ നാളുകൾ

 

കച്ചവടത്തിൽ വഞ്ചന നടത്തുന്നവർക്കെതിരായ ശിക്ഷാനിയമങ്ങൾക്ക് അനുസൃതമായി പ്രതികൾക്കെതിരെ കടുത്ത ശിക്ഷ തന്നെ ശുപാർശ ചെയ്തിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മനുഷ്യ  ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ചെയ്യാൻ തുനിയുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News