Dubai Princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ദുബായ് രാജകുമാരി

Dubai Princess Shaikha Mahra: ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 11:13 PM IST
  • ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് വിവാഹമോചിതരാകുന്നത്
  • ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഞങ്ങൾ രണ്ടു പേർ’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു
Dubai Princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ദുബായ് രാജകുമാരി

പങ്കാളിയുമൊത്തുള്ള ബന്ധം വേർപ്പെടുത്തുന്നതായി ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായുള്ള വിവാഹമോചനം ‌ഇൻസ്റ്റാഗ്രാമിലൂടെ പ്രഖ്യാപിച്ചത്.

‘പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു- എന്ന് മുൻ ഭാര്യ ’ എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് വിവാഹമോചിതരാകുന്നത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഞങ്ങൾ രണ്ടു പേർ’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. 2023 മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായത്. സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്ന ഷെയ്ഖ മഹ്റ, യുകെയിലെ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്.

Trending News