ദോഹ : 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രധാന വേദിയായ ഖത്തറിലെ അല്‍-വക്റാ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനം മെയ് മാസത്തില്‍.
മെയ് 16 ന് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍-വക്റാ സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക.
ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്‍റാണ് അമീര്‍ കപ്പ്. ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍-വക്റാ സ്റ്റേഡിയം.
ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ച് കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി.
റെക്കോര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയത്തിന്‍റെ ടര്‍ഫ് സജ്ജമാക്കിയത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.