Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം

യുഎഇയിൽ വാക്‌സിൻ എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട. ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 12:59 PM IST
  • യുഎഇയിൽ വാക്‌സിൻ എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട.
  • ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
  • ഇന്ത്യയിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധം
  • ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധന ഫലം നിർബന്ധമാണ്.
Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം

അബുദാബി: Sinopharm Vaccine വിതരണം പുരോഗമിക്കെ പുതുക്കിയ കോവിഡ് ചട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. വാക്‌സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്കും, പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്ത് നിന്നെത്തിയാലും ക്വാറന്റൈൻ വേണ്ടെന്ന് രോഗപ്രതിരോധ  മന്ത്രാലയം അറിയിച്ചു. എന്നാൽ പിസിആർ ടെസ്റ്റും, 12വയസ്സിനും 17വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ക്വാറന്റൈനും നിർബന്ധമാണ്. 

യുഎഇയുടെ (UAE) ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ നിയമങ്ങളിലും ഇളവുകളുണ്ട്. 12നും - 17നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ക്വാറന്റൈൻ നിർബന്ധമല്ല എന്നാൽ തിരിച്ചെത്തിയ ശേഷം പിസിആർ ടെസ്റ്റ് നടത്തണം. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ക്വാറന്റൈനും, സ്മാർട്ട് വാച്ചും, പിസിആർ പരിശോധനയും ആവശ്യമില്ല.
 
ALSO READ: Travel Ban: മാര്‍ച്ച്‌ 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി

യുഎഇയുടെ ഗ്രീൻ പട്ടികയിലുള്ളത് ചൈന, മക്കാകൊ, മൗറീഷ്യസ്, , ഹോങ്കോങ്, ഐല്‍ ഓഫ് മാന്‍, മംഗോളിയ, ന്യൂ കലഡോണിയ, സെന്റ് കിറ്റ്‌സ് ആന്റ് നൊവിസ്, തയ്‌പെയ്, ന്യൂസിലാന്റ്, സാ ന്തോം ആന്റ് പ്രിന്‍സിപ്പി, തായ്‌ലാന്റ്, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ നടത്തിയ PCR പരിശോധന ഫലം നിർബന്ധമാണ്.

ALSO READ: Kuwait: പ്രവാസികള്‍ ശ്രദ്ധിക്കൂ, PCR സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത 72 മണിക്കൂര്‍ മാത്ര൦

ഇന്ത്യ ഉൾപ്പെടയുള്ള ഗ്രീൻ പട്ടികയിൽ ഇടപിടിയ്ക്കാത്ത രാജ്യക്കാർക്ക് 10 ദിവസം ക്വാറന്റൈനും, പിസിആർ ടെസ്റ്റും നിർബന്ധമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News