യുഎഇയിൽ ഖുബൂസിനു വില കൂടുന്നു; വിലക്കയറ്റം താങ്ങാനാകാതെ പ്രവാസികൾ

ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്.  2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്. 

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 3, 2022, 05:00 PM IST
  • ഇതിന്റെ വില ഉയർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
  • 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്. 25% ആണ് വ്യാപാരികൾ ഇതിന് വില ഉയർത്തിയത്.
  • നഷ്ടമില്ലാതെ പിടിച്ചു നിൽക്കാനാണ് നേരിയ തോതിൽ വില വർധിപ്പിച്ചതെന്ന് വ്യാപാരികൾ പറയുന്നു.
യുഎഇയിൽ ഖുബൂസിനു വില കൂടുന്നു; വിലക്കയറ്റം താങ്ങാനാകാതെ പ്രവാസികൾ

ദുബായ്: യുഎഇയിലെ സാധാരണക്കാരുടെ ഭക്ഷണ ഇനമായ ഖുബൂസിന് വില ഉയരുന്നു. ബേക്കറികളും വ്യാപാര സ്ഥാപനങ്ങളും  വില വർദ്ധിപ്പിച്ച നടപടി താങ്ങാനാകില്ലെന്നാണ് സാധാരണക്കാരായ പ്രവാസികൾ പറയുന്നത്. യുഎഇയിലെ സാധാരണക്കാരായ പ്രവാസികൾ വില കുറവായതിനാൽ കഴിച്ചിരുന്ന ദൈനംദിന വിഭവമാണ് ഖുബൂസ്. ഇതിന്റെ വില ഉയർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്.  2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്. 25% ആണ് വ്യാപാരികൾ ഇതിന് വില ഉയർത്തിയത്. കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന സമ്മൂന റൊട്ടിയുടെ വിലയും വർദ്ധിച്ചു. 3.95 ന് ലഭിച്ചിരുന്ന റൊട്ടിക്ക് ഇപ്പോൾ വില 4.95 ദിർഹം. ഇടത്തരം ലെബനൻ ഖുബൂസ് പായ്ക്കക്കറ്റിനു 1.05 ദിർഹം ഈടാക്കിയിരുന്നത് ഇപ്പോൾ 1.35 ദിർഹമായി. 

Read Also: ഖത്തറിൽ പുറം തൊഴിലാളികൾക്കുള്ള ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ: കുവൈറ്റിലും നിയന്ത്രണം

ഒരു ദിർഹമിനു ലഭിച്ചിരുന്ന അഫ്ഗാൻ റൊട്ടിയുടെ വില ഒന്നര ദിർഹമായി ഉയർന്നു. പ്രോട്ടീൻ ബ്രഡ് വില 6.25 ദിർഹമിൽ നിന്നും 8.25 ദിർഹമായാണ് ഉയർന്നത്. ഉത്പന്നം ഒന്നാണെങ്കിലും സ്ഥാപനങ്ങൾ മാറുന്നതിന് അനുസരിച്ച് വില വ്യത്യാസം ഉപഭോക്താക്കൾ പറയുന്നു. ഉത്പാദന വില കൂടിയതാണ് ഖുബൂസിന്റെ വില ഉയരാൻ കാരണമായതെന്നാണ് വാപാരികൾ പറയുന്നത്. അസംസ്കൃത വസ്തുകളുടെ ദൗർലഭ്യവും. ഗോതമ്പ്, ധാന്യപ്പൊടി, പഞ്ചസാര, എള്ള്, ഇതര ധാന്യങ്ങൾ എന്നിവയുടെ വില വർധനയും ഖുബൂസിന്റെ വില കൂടാൻ കാരണമായിട്ടുണ്ട്. നഷ്ടമില്ലാതെ പിടിച്ചു നിൽക്കാനാണ് നേരിയ തോതിൽ വില വർധിപ്പിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News