)
Abu Dhabi: റംസാന് പ്രമാണിച്ച് സ്വകാര്യ സ്കൂളുകളുടെ പ്രവൃത്തി സമയം കുറച്ച് അബുദാബി.
റംസാനില്‍ സ്കൂള്‍ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുക. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് - അഡെക് ( Abu Dhabi Department of Education and Knowledge (ADEK) ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്.
അവധിക്ക് ശേഷം ഏപ്രില്‍ 11നാണ് അബുദാബിയില്‍ സ്കൂളുകള്‍ തുറക്കുന്നത്. ഇ-ലേണി൦ഗും സ്കൂളില്‍ നേരിട്ടെത്തിയുള്ള പഠനവും ചേര്‍ന്നുള്ള "ഹൈബ്രിഡ് മോഡല്‍" പഠന രീതി ഈ വര്‍ഷവും തുടരുമെന്നാണ് റിപ്പോര്‍ട്ട്
റംസാന് വ്രതാരംഭം ഏപ്രില്‍ 13നായിരിക്കുമെന്നാണ് പ്രവചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy