എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധം: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

വിദേശതൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നേടുന്നതിന് കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി ആവശ്യമാണെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്.  മാത്രമല്ല, എക്‌സിറ്റ് നേടി 60 ദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്നും അധികൃതര്‍ പറഞ്ഞു.

Last Updated : Aug 24, 2017, 01:38 PM IST
എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധം: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

റിയാദ്: വിദേശതൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നേടുന്നതിന് കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി ആവശ്യമാണെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്.  മാത്രമല്ല, എക്‌സിറ്റ് നേടി 60 ദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്നും അധികൃതര്‍ പറഞ്ഞു.

അഞ്ചുവര്‍ഷം കാലാവധിയുള്ള ഹവിയ്യതു മുഖീം എന്ന പേരിലാണ് സൗദി പാസ്‌പോര്‍ട്ട് വകുപ്പ് റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡ് വിതരണംചെയ്യുന്നത്. നേരത്തെ ഇത് ഇഖാമ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അഞ്ചുവര്‍ഷം കാലാവധിയുള്ള ഈ റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡ്‌ ഓരോ വര്‍ഷവും ഓണ്‍ലൈന്‍ വഴി പുതുക്കണം. കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡുള്ളവര്‍ക്കുമാത്രമേ ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

റീഎന്‍ട്രി വിസ കാലാവധി നീട്ടാന്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് അധികാരമില്ല. ഫാമിലി വിസിറ്റിംഗ്‌ വിസകള്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന അബ്ശിര്‍ പോര്‍ട്ടല്‍ വഴി പുതുക്കാന്‍ കഴിയും. സൗദിയില്‍ പ്രവേശിച്ചതുമുതല്‍ 180 ദിവസം വരെ ഫാമിലി വിസിറ്റ് വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അബ്ശിറില്‍ സൗകര്യം ഉണ്ടെന്നും പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. 

Trending News