ദുബായ്: യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല് നഹ്യാനാണ് വരന്. ഈ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈ രാജവിവാഹത്തിന് ആശംസകള്‍ നിറയുകയാണ്. വിവാഹത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ലണ്ടനിലെ ബ്രിട്ടീഷ് റയല്‍ അക്കാദമിയില്‍ നിന്നും ബിരുദം നേടിയ ഷെയ്ഖ് ഖാലിദ് മികച്ച നൂതന വിദ്യയ്ക്കുള്ള മേജര്‍ ജനറല്‍ ദിവാന് മിശ്രി ചന്ദ് പ്ലടൂന് അവാര്‍ഡ് ജേതാവ് കൂടിയാണ്. ഷെയ്ക മറിയമിന്റെ സഹോദരിയുടെ വിവാഹം ജനുവരിയിലാണ് കഴിഞ്ഞത്.