സുഹാർ: സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ സുഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. സുഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ മൂന്ന് വേദികളിലായാണ് പരിപാടി നടക്കുന്നത്. രാവിലെ എട്ടു മുതൽ ആരംഭിച്ച മത്സര പരിപാടി ഇടവേളകളില്ലാതെ രാത്രി 11വരെ നീളുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് യുവജനോത്സവം അവസാനിക്കുക.
Also Read: കുവൈത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി!
മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മത്സരാർഥികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വ്യക്തമാക്കി. മത്സര വിധികർത്താക്കൾ നാട്ടിൽനിന്നുള്ളവരും ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന അതത് കലാ മേഖലകളിൽ പ്രഗത്ഭരായവരുമായിരിക്കും. ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒരു വേദിയിലും കലാമത്സരങ്ങൾ രണ്ട് വേദികളിലുമാണ് നടത്തുന്നത്.
Also Read: ഈ രാശിക്കാർക്ക് 2024 മികച്ചതായിരിക്കും, ലക്ഷ്മീകൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!
വിവിധ മത്സരങ്ങളിലായി നാനൂറോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. കലാ തിലകം, കലാ പ്രതിഭ, സർഗ പ്രതിഭ, കലാശ്രീ എന്നീ പുരസ്കാരങ്ങളും നൽകും. ഈ കലാ മാമാങ്കത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.