75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മെഗാ സെയില്‍!

ഡിസംബര്‍ 19 മുതല്‍ 23 വരെ സംഘടിപ്പിച്ചിരിക്കുന്ന സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാവും. 

Last Updated : Dec 13, 2018, 04:22 PM IST
75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മെഗാ സെയില്‍!

അബുദാബി: ഷോപ്പി൦ഗ് പ്രേമികളെ ആകര്‍ഷിക്കാന്‍ അബുദാബിയിലും ദുബായിലും അഞ്ച് ദിവസത്തെ മെഗാ സെയില്‍. ഡിംസബര്‍ 26ന് തുടക്കം കുറിക്കുന്ന ദുബായ് ഷോപ്പി൦ഗ് ഫെസ്റ്റിവലിന് മുന്നോടിയായാണ് സെയില്‍ നടക്കുന്നത്.

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ 15ാം തീയതി വരെ നടക്കുന്ന സെയിലില്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഡിസംബര്‍ 19 മുതല്‍ 23 വരെ സംഘടിപ്പിച്ചിരിക്കുന്ന സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാവും. 

3200 ഔട്ട്‌ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.

ഫെസ്റ്റിവലിന്‍റെ ഓഫറുകള്‍ക്ക് പുറമെ 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ സെയിലോടു കൂടിയായിരിക്കും ഇത്തവണ ഡിഎസ്എഫ് ആരംഭിക്കുന്നത്.

90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഈ സൂപ്പര്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ മാള്‍ ഓഫ് എമിറേറ്റ്‌സിലും അഞ്ച് സിറ്റി സെന്‍ററുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്.
 

Trending News