യുഎഇ: പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. 

Last Updated : Jan 17, 2019, 07:29 PM IST
യുഎഇ: പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. 

കൂടാതെ, താത്കാലിക വിസയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരിക്കുന്നതായും ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി.

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് 1ന് മുന്‍പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്. ഡിസംബര്‍ 31ന് പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താല്‍ക്കാലിക വിസ സ്‌കീം നിര്‍ത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്‌കീം ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

 

 

Trending News