ഇ​റാ​ന്‍-​US സംഘര്‍ഷം: അ​തി​ജാ​ഗ്ര​ത​യി​ല്‍ കു​വൈ​ത്ത്​

ജനുവരി 3ന് പുലര്‍ച്ചെ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ പകരംവീട്ടല്‍ ആരംഭിച്ചതോടെ കു​വൈ​ത്ത്​ അതീവ ​ജാ​ഗ്ര​ത​യി​ല്‍. 

Last Updated : Jan 9, 2020, 05:30 PM IST
  • അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ പകരംവീട്ടല്‍ ആരംഭിച്ചതോടെ കു​വൈ​ത്ത്​ അതീവ ​ജാ​ഗ്ര​ത​യി​ല്‍
  • ഇ​റാ​ന്‍-​US സംഘര്‍ഷം വര്‍ദ്ധിക്കുമ്പോള്‍ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക ക്യാമ്പുകള്‍ ഇ​റാ​ന്‍ ല​ക്ഷ്യ​മി​ടു​മോ എ​ന്ന ആ​ശ​ങ്ക​യിലാണ് കു​വൈ​ത്ത്​
ഇ​റാ​ന്‍-​US സംഘര്‍ഷം: അ​തി​ജാ​ഗ്ര​ത​യി​ല്‍ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ജനുവരി 3ന് പുലര്‍ച്ചെ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന്‍ പകരംവീട്ടല്‍ ആരംഭിച്ചതോടെ കു​വൈ​ത്ത്​ അതീവ ​ജാ​ഗ്ര​ത​യി​ല്‍. 

കഴിഞ്ഞ 3നാണ് അമേരിക്ക ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തുകയും ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​ണ് ഖാ​സിം സു​ലൈ​മാ​നിയേയും ഒപ്പം പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിനേയും കൊലപ്പെടുത്തുന്നത്. 

തുടര്‍ന്ന് ഇറാന്‍ അ​മേ​രി​ക്ക​ന്‍ സൈ​നി​ക താ​വ​ള​ത്തി​ല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇതോടെ സംഘര്‍ഷം അതിന്‍റെ പരകോടിയില്‍ എത്തി നില്‍ക്കുകയാണ്. 

ഇ​റാ​ന്‍-​US സംഘര്‍ഷം വര്‍ദ്ധിക്കുമ്പോള്‍ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക ക്യാമ്പുകള്‍ ഇ​റാ​ന്‍ ല​ക്ഷ്യ​മി​ടു​മോ എ​ന്ന ആ​ശ​ങ്ക​യിലാണ് കു​വൈ​ത്ത്​.

മുന്‍പ്, ഖു​ദ്​​സ്​ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ക്കാ​ന്‍ കു​വൈ​ത്തി​ലെ സൈ​നി​ക ക്യാ​മ്പാണ് ​അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ച​തെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ച ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ത്​ നി​ഷേ​ധി​ച്ച്‌​ കു​വൈ​ത്ത്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ വിഷയത്തില്‍ ഇ​റാ​ന്‍ സ്ഥാ​ന​പ​തി​യു​മാ​യി കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ര്‍​ച്ച ന​ടത്തു​ക​യും ചെ​യ്​​തു.

അ​തേ​സ​മ​യം, പ്ര​ത്യ​ക്ഷത്തില്‍ കു​വൈ​ത്തിന് ഭീ​ഷ​ണി ഇ​പ്പോ​ഴി​ല്ല. ആ​ക്ര​മി​ക്കു​മെ​ന്ന്​ ഇ​റാ​ന്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നൊ​പ്പം യു​ദ്ധം ഉ​ണ്ടാ​യാ​ലു​ള്ള സ്ഥി​തി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള മു​ന്നൊ​രു​ക്ക​വും കു​വൈ​ത്ത്​ ന​ട​ത്തു​ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആ​റു​മാസ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും മ​രു​ന്നും മ​റ്റു അ​വ​ശ്യ വ​സ്​​തു​ക്ക​ളും കു​വൈ​ത്ത്​ ശേ​ഖ​രി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ക​ര, വ്യോ​മ, ക​ട​ല്‍ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഇ​റാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്​ അ​മേ​രി​ക്ക​യു​ടെ മ​റു​പ​ടി എ​ത്ത​ര​ത്തി​ലാ​വും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്​ കാ​ര്യ​ങ്ങ​ള്‍. 
തി​രി​ച്ച​ടി​ച്ചാ​ല്‍ സമ്പൂര്‍ണ്ണ യു​ദ്ധ​മെ​ന്നാ​ണ്​ ഇ​റാന്‍ മുഴക്കുന്ന ഭീ​ഷ​ണി. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ല്‍ കു​വൈ​ത്ത്​ അ​ട​ക്കം മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളെ​ല്ലാം ഇതിന്‍റെ ഭ​വി​ഷ​ത്ത്​ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. 

അതേസമയം, കു​വൈ​ത്ത് എ​ക്കാ​ല​വും സ​മാ​ധാ​ന​ത്തി​​ന്‍റെ സ​ന്ദേ​ശ​മാ​ണ്​ ന​ല്‍​കു​ന്ന​ത്. ഇ​നി​യൊ​രു യു​ദ്ധ​ത്തി​ന്​ മേ​ഖ​ല​ക്ക്​ കെ​ല്‍​പി​ല്ലെ​ന്നും എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തിന്‍റെ പാ​ത​യി​ലേ​ക്ക്​ വ​ര​ണ​മെ​ന്നു​മാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​നൊ​പ്പം കു​വൈ​ത്തും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Trending News