7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധനവ് പ്രഖ്യാപനം ഈ ദിവസം

ക്ഷാമബത്തയ്ക്കായി (ഡിഎ) കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജീവനക്കാരുടെ ശമ്പളവും ഡിഎയും വർഷത്തിൽ രണ്ടുതവണ വർധിക്കും. 

 

1 /5

ഈ വർഷം ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ പ്രഖ്യാപിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI IW സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ, 2024 ജൂലൈ മുതൽ 3 ശതമാനം വർദ്ധനയോടെ ജീവനക്കാർക്ക് DA ലഭിക്കും. ഇതോടെ ക്ഷാമബത്ത 53 ശതമാനമാകും.   

2 /5

സെപ്റ്റംബർ 25ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഡിഎ വർദ്ധന പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   

3 /5

50,000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാരൻ്റെ ശമ്പളത്തിൽ 1500 രൂപ വർധിക്കും.   

4 /5

സെപ്റ്റംബറിൽ പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ഒക്‌ടോബറിലെ ശമ്പളം/പെൻഷന് ഒപ്പം ഡിഎ വർധനവ് ലഭിക്കും. ജൂലൈ മുതൽ സെപ്‌റ്റംബർ വരെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ഒക്‌ടോബറിൽ ലഭിക്കും.  

5 /5

നേരത്തെ 2024 ജനുവരിയിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഡിഎ അലവൻസ് 50 ശതമാനമായി ഉയർന്നിരുന്നു.  

You May Like

Sponsored by Taboola