മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ സജീവമായ അഭയയ്ക്ക് പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷനാണ് പ്രധാമായും അഭയ സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടാനുള്ള പ്രധാന കാരണം.
ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചിട്ടും ആളുകൾ വിടാതെ പിന്തുടരുകയാണ് അഭയയെ. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ ഇത് സംബന്ധിച്ച് എന്തെങ്കിലും പരമാമർശം നടത്തിയില്ലെങ്കിൽ സ്വസ്ഥത ലഭിക്കാത്തവരും ഉണ്ട്.
എന്നാൽ ഇതൊന്നും വകവെക്കാതെ തന്റെ കരിയറിൽ ശ്രദ്ധിച്ചു കൊണ്ട് മുന്നേറുകയാണ് അഭയ. അതിനിടയിൽ ഈ അടുത്ത ദിവസം താരം അമ്മയ്ക്കൊപ്പം പാട്ടു പാടുന്ന ഒരു റീൽ പങ്കുവെച്ചിരുന്നു.
അതിന് താഴെ ഒരാൾ ഗോപി സുന്ദറുമായി ബന്ധപ്പെടുത്തി ഒരു കമ്മന്റ് ഇട്ടു. ''ആ ഗോപിയുമായുള്ള ബന്ധം വിട്ടതിന് ശേഷം അഭയയെ കൂടുതൽ സന്തോഷവതിയായി കാണുന്നു'' എന്നായിരുന്നു കമ്മന്റ്.
എന്നാൽ അതിന് മറുപടിയായി അഭയ ചോദിച്ചത് അത് താങ്കൾക്കെങ്ങനെ പറയാനാകുമെന്നാണ്. അതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭയ.
എല്ലാവരും പറയുന്നു ഞാൻ ഇപ്പോൾ കൂടുതൽ സന്തോഷവതിയായെന്ന്. ഞാൻ എപ്പോഴും സന്തോഷവതി തന്നെയാണ്. എന്റെ സന്തോഷം ഒരു വ്യക്തിയിലും അധിഷ്ടിതമല്ല. അതിനാൽ ഞാൻ എപ്പോഴും സന്തോഷവതിയായിരിക്കുന്നു.
എല്ലാവരുടെ ജീവിതത്തിലും പറ്റിയേക്കാവുന്ന ചെറിയ തെറ്റുകൾ മാത്രമാണ് എനിക്കും പറ്റിയിട്ടുള്ളു. എന്നാൽ അതിലൊന്നും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. തെറ്റുകൾ ചെയ്യൂ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകൂ എന്നാണ് അഭയ കുറിച്ചിരിക്കുന്നത്.