Actor Sharafudheen: 'പ്രിയൻ ദുബായിലാണ്'... ഓടി ഓടി ദുബായിലെത്തിയോ എന്ന് ആരാധകർ

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ഷറഫുദ്ദീൻ. അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ ​ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീനെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. പിന്നീട് ആർക്കറിയാം, വരുത്തൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തനിക്ക് സീരിയസ് കഥാപാത്രങ്ങളും വഴങ്ങും എന്ന് ഷറഫുദ്ദീൻ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഷറഫുദ്ദീൻ നായകനായി എത്തിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ വിജയത്തിലുള്ള സന്തോഷത്തിലാണ് താരം. 

1 /5

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.   

2 /5

ആന്റണി സോണി ആണ് പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ സംവിധായകൻ.  

3 /5

ജൂൺ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാം കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന പ്രിയന്റെ കഥയാണ് ചിത്രം പറയുന്നത്.  

4 /5

ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്.   

5 /5

WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിച്ചത്.   

You May Like

Sponsored by Taboola