Varun Tej Engagement: നടൻ വരുൺ തേജും നടി ലാവണ്യയും വിവാഹിതരാകുന്നു - വിവാഹനിശ്ചയ ചിത്രങ്ങൾ

2017 മുതൽ ഇരുവരും ഇഷ്ടത്തിലാണ്. മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വരുണും ലാവണ്യയും പരിചയപ്പെടുന്നത്. 

നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ വരുണിന്റെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

 

1 /4

പ്രണയം കണ്ടെത്തിയിരിക്കുന്നു എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കൊണ്ട് വരുൺ കുറിച്ചത്.  

2 /4

ആന്ധ്രയിലെ മെ​ഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാം​ഗമാണ് വരുൺ തേജ്. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ സഹോദരൻ നാ​ഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ.   

3 /4

ഈ വർഷം അവസാനം വിവാഹമുണ്ടാവുമെന്നാണ് റിപ്പോർട്ട്.  

4 /4

അല്ലു അർജുൻ, അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ്, രാം ചരൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  

You May Like

Sponsored by Taboola