'അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോൾ'; നരേയ്ൻ - മീരാ ജാസ്മിൻ ചിത്രങ്ങൾ

മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉർവശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. ഇന്നും ടിവിയിൽ ഈ ചിത്രം വന്നാൽ ഇരുന്ന് കാണാത്തവർ കുറവായിരിക്കും. 2005ലാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്. എൽഐസി ഏജന്റ് കെ പി വനജയും മകൾ അച്ചുവുമായാണ് ഉർവശിയും മീര ജാസ്മിനും അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. 

 

1 /7

അച്ചുവിന്റെ അമ്മയിൽ മീര ജാസ്മിന്റെ നായകനായി എത്തിയത് നരേയ്ൻ ആണ്.   

2 /7

അഡ്വക്കേറ്റ് ഇമ്മാനുവൽ ജോൺ എന്ന ഇജോ ആണ് ചിത്രത്തിലെ നരെയ്ന്റെ കഥാപാത്രം.    

3 /7

വർഷങ്ങൾക്ക് ശേഷം നരെയ്നും മീര ജാസ്മിനും തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്. മീര ജാസ്മിൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഇക്കാര്യം അറിയിച്ചത്.   

4 /7

വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടുള്ള ഒരു കുറിപ്പും മീര ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   

5 /7

ഇരുവർക്കുമായി ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ​ഗാനം പാടുന്നു എന്നാണ് ​ഗായിക മഞ്ജരി കമന്റ് ചെയ്തത്.   

6 /7

നിരവധി ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. അച്ചുവും ഇജോയും വീണ്ടും എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും.   

7 /7

മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങളിലും മീരയും നരെയ്നും നായിക നായകന്മാരായിരുന്നു.  

You May Like

Sponsored by Taboola