Alia Bhatt: ബേബി ബംപ് പോസുമായി ആലിയ, കമന്റുകളുമായി താരങ്ങളും

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ജൂണിലാണ് തങ്ങൾ അച്ഛനമ്മമാർ ആകാൻ പോകുന്ന വിവരം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഒപ്പം ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ് താരങ്ങൾ. സെപ്റ്റംബർ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്

 

1 /3

ആ വെളിച്ചം...വരുന്നു(രണ്ടാഴ്ചയ്ക്കുള്ളിൽ) 9 സെപ്റ്റംബർ - ബ്രഹ്മാസ്ത്ര എന്നാണ് ആലിയ ഭട്ട് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബേബി ബംപ് കാണുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.   

2 /3

കരീന കപൂർ, കരിഷ്മ കപൂർ, റിദ്ദിമ കപൂർ, നേഹ ദൂപിയ, ബിപാഷ ബസു തുടങ്ങി നിരവധി പേർ ഫോട്ടോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷത്തിന് മുകളിൽ ആളുകളാണ് ലൈക്ക് ചെയ്തത്.   

3 /3

ബ്രഹ്മാസ്ത്രയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിൽ മുൻപ് ബേബി ബംപ് പോസുമായി ആലിയ എത്തിയിരുന്നു.  

You May Like

Sponsored by Taboola