കിടിലം ഫോട്ടോഷൂട്ടുമായി അമേയ മാത്യു, ചിത്രങ്ങൾ കാണാം...

 ഒന്ന് രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി അമേയ മാത്യു. ഓൺലൈനിൽ ഇത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കുന്ന സെലിബ്രിറ്റി വേറെയുണ്ടോ എന്നത് തന്നെ സംശയമാണ്.  

1 /4

അമേയയുടെ ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്ന ആരാധകരുടെ പിന്തുണ വളരെ വലുതാണ്.അതിന് പ്രധാനകാരണങ്ങളിൽ ഒന്ന് അമേയ തന്റെ ആരാധകരുടെ കമന്റുകൾക്ക് മറുപടി കൊടുക്കുമെന്നത് കൊണ്ടാണ് എന്നതാണ്. 

2 /4

അതുപോലെ ഒന്നാണ് അമേയ പോസ്റ്റുകൾക്ക് ഒപ്പം ഇടുന്ന രസകരവും കൗതുകം നിറഞ്ഞതുമായ ക്യാപ്ഷനുകൾ.  ഫോട്ടോസിനെക്കാൾ ചിലപ്പോൾ ആരാധകർക്ക് ഇഷ്ടപ്പെടുന്നത് അമേയയുടെ അത്തരം ക്യാപ്ഷനുകൾ ആണെന്ന് വേണം പറയാൻ.

3 /4

ഈ കഴിഞ്ഞ ദിവസം തന്റെ സ്വപ്ന വാഹനമായ പോളോ ജി.ടി അമേയ സ്വന്തമാക്കിയത്. ഷോറൂമിൽ നിന്ന് വാഹനം ഏറ്റുവാങ്ങി അതുകൊണ്ട് പുറത്തേക്ക് വരുന്ന വീഡിയോ അമേയ പോസ്റ്റ് ചെയ്തിരുന്നു. 

4 /4

 ഇപ്പോഴിതാ ഫോട്ടോഷൂട്ടുകൾ ധാരാളം ചെയ്യാറുള്ള അമേയ തന്റെ കാറിനൊപ്പം ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട് ചെയ്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

You May Like

Sponsored by Taboola