Actress Anusree: ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്‍ണനായി നടി അനുശ്രീ - ചിത്രങ്ങൾ

ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. ഈ ദിനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൃഷ്ണ വേഷം അണിയിച്ച് ഘോഷയാത്രയൊക്കെ നടത്തുന്ന പതിവ് നമ്മൾ കണ്ടിട്ടുണ്ട്. ഫോട്ടോ​ഗ്രാഫർ നല്ല മനോഹരമായ ശ്രീകൃഷ്ണന്മാരുടെ ഫോട്ടോ പകർത്തുകയും ചെയ്യാറുണ്ട്. അങ്ങനെ വൈറലായ ഒരുപാട് ഫോട്ടോകളണ്ട്. അതുപോലെ ഇത്തവണയും ഒരു ശ്രീകൃഷ്ണൻ വൈറലായിട്ടുണ്ട്. മറ്റാരുമല്ല, നടി അനുശ്രീയുടെ ശ്രീകൃഷ്ണ വേഷമാണ് ഇത്തവണ വൈറലാകുന്നത്. 

 

1 /7

ജന്മാഷ്ടമിയോടനുബന്ധിച്ച് ശ്രീകൃഷ്ണനായി വേഷമിട്ടുള്ള അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.  

2 /7

ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ  പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ... എന്ന കുറിപ്പും അനുശ്രീ ഫോട്ടോകൾക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.   

3 /7

നിരവധി പേർ അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.   

4 /7

നിതിൻ നാരായണനാണ് ശ്രീകൃഷ്ണ വേഷത്തിലുള്ള അനുശ്രീയുടെ ഫോട്ടോകൾ പകർത്തിയ ഫോട്ടോഗ്രാഫര്‍.  

5 /7

മോഹൻലാൽ കേന്ദ്ര കഥാപാത്രമായ 12ത് മാൻ ആണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.  

6 /7

ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.   

7 /7

'താര' എന്ന ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.  

You May Like

Sponsored by Taboola