Deepa Thomas: സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ദീപ തോമസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വീഡിയോ പ്രൊഡക്ഷൻ കമ്പനിയാണ് കരിക്ക്. ഒരുപിടി പുതിയ താരങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെബ് സീരീസുകളും വീഡിയോസും എടുക്കുകയും അതിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.

1 /6

കരിക്കിന് തന്നെ യൂട്യൂബിൽ പല ചാനലുകളും നിലവിലുണ്ട്. ഓരോ ചാനലും ഓരോ ടൈപ്പ് കോൺടെന്റ്സാണ് ഇടുന്നത്.  കരിക്ക് ടീമിന്റെ തന്നെ പ്രൊഡക്ഷനിൽ ഇറങ്ങുന്ന ചില വെബ് സീരീസുകൾ കരിക്ക് ഫ്ലിക്ക് എന്ന ചാനലിൽ വരാറുണ്ട്.

2 /6

അതിൽ ആദ്യം ശ്രദ്ധനേടുന്നത് പെൺകുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരീസാണ്. അതിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദീപ തോമസ്. അതിലെ പ്രകടന മികവ് കൊണ്ട് ദീപ തോമസിന് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചു.

3 /6

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലാണ് ദീപ തോമസ് ആദ്യമായി അഭിനയിക്കുന്നത്. ചെറിയ വേഷമായിരുന്നെങ്കിൽ കൂടി വളരെ ഭംഗിയായി ദീപ അത് അവതരിപ്പിച്ചു. അതിന് ശേഷം മോഹൻകുമാർ ഫാൻസിൽ വിനയ് ഫോർട്ടിന്റെ കൂടെ നടക്കുന്ന കഥാപാത്രമായി തിളങ്ങി. 

4 /6

ഹോം എന്ന സിനിമയിലൂടെ ദീപ തോമസ് ആദ്യമായി നായികയായി തിളങ്ങുകയും ചെയ്തു. ഹോമിലെ പ്രിയ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

5 /6

സമൂഹ മാധ്യമങ്ങളിലും ദീപ തോമസ് സജീവമാണ്. മോഡലിംഗും ദീപ ചെയ്യുന്നുണ്ട്. സാരിയിൽ അതി സുന്ദരിയായി തിളങ്ങിയിരിക്കുന്ന ദീപയുടെ ഫോട്ടോസാണ് ഏറ്റവും പുതിയതായി ശ്രദ്ധപിടിച്ചുപറ്റുന്നത്. 

6 /6

ഡാനിയേൽ വെല്ലിംഗ് ടൺ എന്ന ബ്രാൻഡഡ് വാച്ചിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ദീപ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola