Ineya: വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഇനിയ, ചിത്രങ്ങൾ വൈറൽ

ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി പിന്നീട് നായികയായി മാറിയ നടിയാണ് ഇനിയ. ആദ്യ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ചെയ്യാറുള്ളത് പോലെ പേര് പോലുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഇനിയ ചെയ്തിരുന്നത്

  • May 07, 2022, 14:18 PM IST
1 /5

പതിയെ പതിയെ കഥാപാത്രങ്ങളിൽ മാറ്റങ്ങൾ ലഭിച്ച താരമാണ് ഇനിയ. തമിഴിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. വാഗൈ സൂടാ വാ എന്ന തമിഴ് സിനിമയിൽ ഇനിയയുടെ അഭിനയത്തിന് അവിടെ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

2 /5

അതിന് ശേഷം കൂടുതൽ നല്ല അവസരങ്ങൾ ഇനിയയെ തേടിയെത്തി. അപ്പോഴും മലയാളത്തിൽ നിന്ന് നല്ല റോളുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അമർ അക്ബർ അന്തോണിയിൽ ഇനിയയുടെ ഒരു ഡാൻസ് ഉണ്ടായിരുന്നു.

3 /5

അതിൽ പ്രേക്ഷകർ ഇനിയയെ ശ്രദ്ധിച്ചു. അങ്ങനെ മലയാളത്തിൽ നിന്ന് നായിക റോളുകളിൽ അഭിനയിക്കാൻ ഇനിയയ്ക്ക് അവസരങ്ങൾ ലഭിച്ചു. നിരവധി സിനിമകളിലാണ് അതിന് ശേഷം ഇനിയ നായികയായും സഹനടിയുമൊക്കെ അഭിനയിച്ചിട്ടുളളത്

4 /5

അഭിനയത്തിനൊപ്പം തന്നെ നല്ലയൊരു നർത്തകി കൂടിയാണ് ഇനിയ. സ്റ്റേജ് ഷോകളിൽ ഇനിയയുടെ ഡാൻസ് കാണാൻ മിക്കപ്പോഴും കാണികൾ കൂടാറുണ്ട്. സീരിയലുകളിൽ അഭിനയിക്കുകയും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിൽ വിധികർത്താവായുമൊക്കെ ഇനിയ പങ്കെടുത്തിട്ടുണ്ട്. 

5 /5

ഇപ്പോഴിതാ വിവാഹ വേഷത്തിൽ നിൽക്കുന്ന ഇനിയയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കല്യാണമായോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിക്കുന്നത്. അർജുൻ ജവാഹറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധിക ശിവയാണ് ഡിസൈനിംഗും മേക്കപ്പും ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola