Kalyani Priyadarshan: 'തല്ലുമാല ട്രെൻഡ്' ; ബീപ്പാത്തുവായി കല്ല്യാണി, ചിത്രങ്ങൾ ഏറ്റെത്ത് ആരാധകർ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ന് ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള കല്ല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

1 /3

തല്ലുമാലയിലെ ബീപ്പാത്തുവിനെ പോലെ വളരെ കളർഫുൾ ആയിട്ടുള്ള കോസ്റ്റ്യൂമിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.   

2 /3

കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് തല്ലുമാല റിലീസിന് എത്തിയത്. മുഹ്‍സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ. നിര്‍മ്മാതാവ് ആഷിക് ഉസ്‍മാന്‍. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   

3 /3

അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം തല്ലുമാല ഒരു കോടി നേടിയതായാണ് അനൗദ്യോ​ഗിക കണക്കുകൾ. മികച്ച ഓപ്പണിം​ഗ് തല്ലുമാലയ്ക്ക് ലഭിക്കും എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.  

You May Like

Sponsored by Taboola