ലോക സൗഹൃദ ദിനത്തിൽ കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. ചിത്രങ്ങൾ കാണാം.
ലോക സൗഹൃദ ദിനമാണ് ഇന്ന്. ഈ ദിവസം തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങലാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
'വീണുപോകുമ്പോൾ നമ്മളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നുവെന്നും ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചു.
മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ, ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, പ്രിയ കുഞ്ചാക്കോ, രമേഷ് പിഷാരടി, ടൊവിനോ തോമസ്, മിഥുൻ രമേശ്, നീരജ് മാധവ്, നിവിൻ പോളി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം ഒരുപാട് യാത്രകൾ ചെയ്യുന്നയാളാണ് മഞ്ജു വാര്യർ.
ഈ യാത്രകളുടെ ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ഇന്ത്യയിൽ, ഫ്രണ്ട്ഷിപ്പ് ഡേ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.