ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. 10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവ്യ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
താരം പങ്കുവച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ആരും ഉയർന്നവരല്ല, ആരും താഴ്ന്നവരല്ല, ആരും തുല്യരല്ല, ആളുകൾ കേവലം അതുല്യരും സമാനതകളില്ലാത്തവരുമാണ്... നീ നീയും ഞാൻ ഞാനുമാണ് - നവ്യ കുറിച്ചു
തന്റെ പുതിയ ചിത്രങ്ങളും നവ്യ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
നവ്യ തന്റെ വിശേഷങ്ങൾ എല്ലാം ചിത്രങ്ങളായും വീഡിയോകളായും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.