Radhika Sarathkumar: രാമലീലയിൽ ദിലീപിന്റെ അമ്മ, ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പവും; രാധിക ശരത്കുമാറിന്റെ മലയാളത്തിലെ പവർഫുൾ കഥാപാത്രങ്ങൾ

തമിഴ്, തെലുങ്ക് സിനിമകൾക്കൊപ്പം മലയാളത്തിലും ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടിയാണ് രാധിക ശരത് കുമാർ. നിരവധി മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. 

 

രാധിക അവസാനം അഭിനയിച്ച ചില മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /5

പവി കെയർ ടേക്കർ - 2024 പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിൽ മറിയാമ്മ എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്.  

2 /5

രാമലീല (2017) - ദിലീപ് നായകനായ രാമലീല വലിയ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അമ്മ വേഷമാണ് രാധിക ചെയ്തത്. ഏറെ ശ്രദ്ദ നേടിയ കഥാപാത്രമാണിത്.   

3 /5

ഇട്ടിമാണി - മെയ്ഡി ഇൻ ചൈന (2019) - മോഹൻലാൽ നായകനായ ചിത്രമാണ് ഇട്ടിമാണി. പ്ലാമ്മൂട്ടിൽ അന്നാമ്മ എന്ന  കഥാപാത്രത്തെയാണ് രാധിക ഈ ചിത്രത്തിൽ അഴതരിപ്പിച്ചത്.   

4 /5

ദ ​ഗാംബിനോസ് (2019) - ഗിരീഷ് പണിക്കർ സംവിധാനം ചെയ്ത ദ ​ഗാംബിനോസിൽ ഒരു പ്രധാന കഥാപാത്രത്തെ രാധിക ശരത് കുമാർ അവതരിപ്പിച്ചിരിക്കുന്നു.  

5 /5

മലയാള സിനിമാ ലൊക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ രംഗത്തെത്തിയിട്ടുണ്ട്. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്.   

You May Like

Sponsored by Taboola