തെന്നിന്ത്യൻ താരം ശ്രിയ ശരൺ തന്റെ കുടുംബത്തോടൊപ്പം ഗോവയില്‍ അവധിക്കാലം ചിലവഴിയ്ക്കുകയാണ്. മകളോടൊപ്പം ബീച്ചില്‍ ഉല്ലസിക്കുന്ന ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചു.
ഗോവയിൽ പിങ്ക് ബിക്കിനി ധരിച്ച് ഒരു മില്യൺ ഡോളർ പുഞ്ചിരി തൂകി ശ്രിയ ശരൺ. ബീച്ച് ഔട്ടി൦ഗിനായി, ഏയ്ഞ്ചൽ ക്രോഷെറ്റിന്റെ പിങ്ക് ബിക്കിനിയാണ് ശ്രിയ തിരഞ്ഞെടുത്തത്.
തന്റെ കുട്ടിയുമൊത്ത് ഗോവയില്‍ അവധിക്കാലം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കിട്ടു. ഭർത്താവ് ആൻഡ്രേയ കൊശ്ചീവ് പകർത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ബീച്ചില്‍ മകള്‍ രാധയ്ക്കൊപ്പം ഉല്ലസിക്കുന്ന ശ്രിയയുടെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. അതീവ സുന്ദരിയായാണ് ശ്രിയയെ ചിത്രത്തിൽ കാണുന്നത്.
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തും ബോളിവുഡിലും പ്രശസ്തയായ ശ്രിയ ശരൺ അവളുടെ അതിശയകരമായ നൃത്ത ചുവടുകൾക്കും അതിശയകരമായ രൂപത്തിനും ഗ്ലാമറസ് സ്ക്രീൻ സാന്നിധ്യത്തിനും പേരുകേട്ടതാണ്.
എസ്എസ് രാജമൗലിയുടെ RRR-ന്റെ ഭാഗമായിരുന്നു ശ്രിയ ശരണിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഹിന്ദി, കന്നട ഭാഷകളിൽ സജീവമായ ശ്രിയ കാർത്തിക് നരേന്റെ നരകാസുരൻ എന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്.