Aishwarya Lekshmi: മധുരയിൽ ജിമിക്കി കമ്മിലിട്ട് ഐശ്വര്യ ലക്ഷ്മി; കേരള ക്വീൻ എന്ന് ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു.

 

Aishwarya Lekshmi latest photos: ഐശ്വര്യ ലക്ഷ്മി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേയ്ക്ക് വരുന്ന ചിത്രം മായാനദി ആയിരിക്കും. അത്രമാത്രം ഗംഭീരമായ പ്രകടനമായിരുന്നു ഐശ്വര്യ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. 

1 /6

നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.  

2 /6

ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി. ഈ ചിത്രത്തിലെ പ്രകടനം ഐശ്വര്യയുടെ കരിയർ മാറ്റിമറിച്ചു.   

3 /6

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്.   

4 /6

പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.   

5 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ഐശ്വര്യ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു കഴിഞ്ഞു.   

6 /6

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഐശ്വര്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola