'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് ഐശ്വര്യ ലക്ഷ്മി.
Aishwarya Lekshmi: ഐശ്വര്യയുടെ കരിയർ ഗ്രാഫ് ഉയർത്തിയത് 'മായാനദി'യിലെ അപർണ രവി(അപ്പു) എന്ന കഥാപാത്രമാണ്.
ഇപ്പോൾ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു.
ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്.
മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയെ പ്രിയങ്കരി ആക്കിയത്.
കരിയറിൽ ചില താഴ്ചയും ഐശ്വര്യക്ക് നേരിടേണ്ടി വന്നു. അർച്ചന 32 നോട് ഔട്ട് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു.
കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.