ആലിയ ഭട്ട് പലപ്പോഴും കൂൾ, കാഷ്വൽ, സുഖപ്രദമായ വസ്ത്രങ്ങളിലാണ് കാണപ്പെടുന്നത്. പക്ഷേ, ഏതെങ്കിലും ഇവന്‍റിലേക്കോ അവാർഡ് ചടങ്ങുകള്‍ക്കോ എത്തുമ്പോള്‍ താരത്തിന്‍റെ ലുക്ക് കാണേണ്ടത് തന്നെയാണ്.
തന്‍റെ ഫാഷൻ ചോയ്സ്കൊണ്ട് അവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യന്‍ ഡ്രസില്‍, പലപ്പോഴും ആലിയ സാരിയിൽ പരീക്ഷണം നടത്തുന്നതും കാണാം.
ആലിയ ഭട്ട് സാരി, ലെഹങ്ക തുടങ്ങി ഇന്ത്യന്‍ ഡ്രസ് അനിഞ്ഞെത്തുമ്പോള്‍ ആരാധകരുടെ ഹൃദയമിടിപ്പാണ് വര്‍ദ്ധിക്കുന്നത്...
കഴിഞ്ഞ ദിവസം ആലിയ ഭട്ട് ഹീരാമണ്ഡി പ്രീമിയറില്‍ എത്തിയിരുന്നു. ഇളം പിങ്ക് നിറത്തിലുള ഷരാര അണിഞ്ഞാണ് താരം എത്തിയത്.
നൂലും മുത്തുകളും ക്രിസ്റ്റൽ എംബ്രോയ്ഡറിയും ഉള്ള പിങ്ക് ഷരാര സെറ്റാണ് ആലിയ ഭട്ട് ധരിച്ചിരുന്നത്.
132,000 രൂപ വിലയുള്ള സീമ ഗുജ്‌റാളിനട്ട് പിങ്ക് നിറത്തിലുള്ള ഷരാരയാണ് ആലിയ ഭട്ട് തിരഞ്ഞെടുത്തത്. ഈ ഡ്രസില്‍ ആലിയ മനോഹരിയായി കാണപ്പെട്ടു.