ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണിത്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
മാത്രമല്ല ചർമ്മത്തിന് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് വിറ്റാമിൻ സി ഏറ്റവും മികച്ച ഒരു പരിഹാരമാണ്.
വിറ്റാമിൻ സി അടങ്ങിയ ഫ്രൂട്ട്സ് - ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മുന്തിരി, കിവി
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രമിക്കുക. ഒപ്പം ചർമ്മ സംരക്ഷത്തിന് വിറ്റാമിൻ സി അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കാം.
ശരീരത്തിലെ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് വിറ്റാമിൻ സി.
രോഗപ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണവും നൽകുന്നു വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ.
ശരീരത്തെ മുഴുവൻ ആരോഗ്യത്തോടെ നിലനിർത്താൻ വിറ്റാമിൻ സി സഹായിക്കുന്നു.