റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച 'അമൃതം ഗമയ' എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്.
ഇപ്പോഴിതാ സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാർ. അമൃതയുടെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിഥിൻ സജീവ് ആണ് .