Anaswara Rajan: മഴയുള്ള സായാഹ്നത്തിൽ ചായ അത്യുത്തമം! അനശ്വരയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു അനശ്വര രാജൻ. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കരിയർ തുടങ്ങാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു. 

1 /7

മികച്ച അഭിനയ മികവ് കാഴ്ചവച്ച അനശ്വരയെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. എവിടെ എന്ന സിനിമയിൽ അതിന് ശേഷം അനശ്വര അഭിനയിച്ചു. 

2 /7

തൊട്ടടുത്ത ചിത്രത്തിൽ തന്നെ ലീഡ് റോളിൽ അഭിനയിക്കാൻ അനശ്വരയ്ക്ക് സാധിച്ചു. മാത്യു തോമസും അനശ്വരയും ഒരുമിച്ച് അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ തിയേറ്ററുകളിൽ വലിയ വിജയമായി മാറി. 

3 /7

സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ തന്നെ ഒരു സിനിമ 50 കോടി നേടാൻ കഴിയുമെന്ന് തെളിയിച്ച ഒരു സിനിമ കൂടിയായിരുന്നു അത്.

4 /7

മൈ സാന്റാ, ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അനശ്വര അതിന് ശേഷം അഭിനയിച്ചു. താരം ടൈറ്റിൽ റോളിൽ എത്തിയ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായ സൂപ്പർ ശരണ്യയും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.   

5 /7

അവിയൽ എന്ന സിനിമയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയത്. മൈക്ക്, രംഗി എന്നീ സിനിമകളാണ് അനശ്വരയുടെ ഇനി പുറത്തിറങ്ങാനുള്ളത്.

6 /7

മറ്റു താരങ്ങളെ പോലെ അനശ്വരയും സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കാറുണ്ട്. ഫോട്ടോഷൂട്ടുകൾക്ക് ഒപ്പം തന്നെ തന്റെ യാത്രകളുടെയും അല്ലാതെയുമുള്ള ചിത്രങ്ങളും അനശ്വര പോസ്റ്റ് ചെയ്യാറുണ്ട്.   

7 /7

“നിങ്ങളുടെ ഉറ്റചങ്ങാതിക്ക് ഒപ്പം മഴയുള്ള സായാഹ്നത്തിൽ ഒരു ചായ – അത്യുത്തമം..” എന്ന ക്യാപ്ഷനോടെ ഒരു ചായക്കടയിൽ ഇരിക്കുന്ന സിമ്പിൾ ചിത്രങ്ങൾ അനശ്വര ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

You May Like

Sponsored by Taboola