Anu Emmanuel: അനു ഇമാനുവലിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു..

നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അഭിനയിച്ച താരത്തിനെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റില്ല. പക്ഷേ അതിന് മുമ്പ് ജയറാമിന്റെ മകളായി ബാലതാരമായി അഭിനയിച്ചായിരുന്നു അനുവിന്റെ സിനിമ ജീവിതം തുടക്കം കുറിച്ചത്. 

1 /5

ദുൽഖറിന്റെ നായികയായി സിനിമ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പാതിവഴിയിൽ താരം അത് ഉപേക്ഷിച്ചു.  പിന്നീട് അനു ഇമ്മാനുവൽ എന്ന നടിയെ മലയാളികൾ കാണുന്നത് തെലുങ്ക് ചിത്രമായ മജ്‌നുവിലാണ്.  അത് ഒരു തുടക്കം മാത്രമായിരുന്നു. 

2 /5

തെലുങ്കിൽ പിന്നീട് സജീവമായി അഭിനയിക്കാൻ തുടങ്ങി. ഗ്ലാമറസ് വേഷങ്ങളിലും അനുവിനെ മലയാളികൾ തെലുങ്ക് സിനിമകളിൽ കണ്ടു. ഇത് കൂടാതെ തമിഴിലും അഭിനയിച്ചതോടെ അനുവിനെ പൂർണമായ മലയാളത്തിൽ കാണാതായി.

3 /5

തുപ്പരിവാളൻ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അനു തമിഴിലേക്ക് വരുന്നത്. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി അനു മാറി കഴിഞ്ഞു.

4 /5

മലയാളിയായ താരം അമേരിക്കയിൽ ജനിച്ചുവളർന്ന ഒരാളുകൂടിയാണ്. തമിഴിലും തെലുങ്കിലും ഒരുമിച്ച് ഷൂട്ട് ചെയ്യുന്ന മഹാസമുദ്രം എന്ന ചിത്രത്തിലാണ് ഇപ്പോൾ അനു അഭിനയിക്കുന്നത്.  

5 /5

ഗ്ലാമറസ് വേഷങ്ങളിൽ സിനിമയിൽ തിളങ്ങുന്ന അനു സോഷ്യൽ മീഡിയകളിലും അത്തരം വേഷങ്ങളിൽ ആരാധകർക്ക് മുന്നിൽ മിക്കപ്പോഴും വരാറുണ്ട്. അനുവിന്റെ ഏറ്റവും പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. താരം മലയാളത്തിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ഇവിടെയുള്ള ആരാധകർ.

You May Like

Sponsored by Taboola