അപർണ്ണയുടേയും ജീവയുടേയും ബെഡ്‌റൂം ഫോട്ടോഷൂട്ട് വൈറലാകുന്നു

മലയാള ടെലിവിഷൻ മേഖലയിൽ നിരവധി ആരാധകരുള്ള പല അവതാരകരുണ്ട്. അവതാരകരായി ആദ്യ പരിപാടി മുതൽ ഇന്നും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്നവരുമുണ്ട്. 

1 /8

രഞ്ജിനി ഹരിദാസും പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും എല്ലാം ഇത്തരത്തിൽ നിരവധി ആരാധകരുള്ള അവതാരകരാണ്. 

2 /8

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ കൂട്ടത്തിൽ പേര് ചേർക്കപ്പെട്ട രണ്ട് പേരുണ്ട്.  മലയാള ടെലിവിഷൻ രംഗത്തെ അവതാരക താരദമ്പതികൾ.   

3 /8

സീ കേരളം ചാനലിലൂടെ മലയാളികൾക്ക് പ്രിയങ്കരായി മാറിയ ജീവ ജോസഫും അപർണ തോമസുമാണ് ആ രണ്ട് പേർ. ജീവയാണ് അവതരണ രംഗത്തേക്ക് ആദ്യം വരുന്നത്. തൊട്ടുപിന്നാലെ അപർണയും ടെലിവിഷനിൽ അവതാരകയായി മാറി. ഇപ്പോൾ ഇരുവരും ഒരുമിച്ച് സീ കേരളത്തിൽ തന്നെ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്.

4 /8

വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷത്തോളമായി ഇരുവരെങ്കിലും ഇപ്പോഴും പുതു ദമ്പതിമാരെ പോലെ തന്നെയാണ്. ഇരുവരും ഒരുമിച്ചുള്ള ധാരാളം ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.   

5 /8

സാധാരണ ഫോട്ടോഷൂട്ട് മുതൽ ബെഡ്‌റൂം, ബാത്റൂം ഫോട്ടോഷൂട്ട് വരെ ഇരുവരും ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയം ഇരുവരും അതിന് നൽകുന്ന രസകരമായ ക്യാപ്ഷനുകളാണ്.

6 /8

ഏറ്റവും പുതിയ ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോൾ.  

7 /8

 ‘ഞായറാഴ്ച ഈ കുരങ്ങനൊപ്പം..’ എന്ന ക്യാപ്ഷനോടെയാണ് അപർണ ചിത്രങ്ങൾ പങ്കുവച്ചത്. കുരങ്ങൻ ഇന്റെ കെട്ടിയോൻ എന്ന് ജീവ അതിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. 

8 /8

അത് തന്നെയല്ലേ അപർണയും എഴുതിയതെന്ന് ആരാധകരുടെ മറുപടി. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola