Astrology: ശനിയുടെ സംക്രമണം: ഈ രാശിക്കാർക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും

ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച് ശനി ഭഗവാനെ നീതിയുടെ ദൈവമായാണ് കണക്കാക്കുന്നത്. ശനി ദേവന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. ഇതനുസരിച്ച് 2022 ഒക്‌ടോബർ 23 മുതൽ 2023 ജനുവരി 17 വരെ ശനി മകര രാശിയിലായിരിക്കും. ശനി മകരം രാശിയിൽ സഞ്ചരിക്കുമ്പോൾ രണ്ട് രാശികൾക്ക് പ്രത്യേക കൃപ ലഭിക്കും. ഇക്കൂട്ടർ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം നേടും. ആരണ്ട് രാശികൾ ഏതൊക്കെയാമെന്ന് നോക്കാം. 

 

1 /2

മേടം - ശനിയുടെ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തിൽ വിജയം കൊണ്ടുവരും. മേടം രാശിക്കാരുടെ ജീവിതത്തിൽ ഉടൻ ഭാഗ്യം വന്ന് ചേരും. ഇക്കൂട്ടർക്ക് സ്റ്റോക്ക് മാർക്കറ്റിൽ നല്ല ലാഭം നേടാനാകും. കരിയർ മുന്നേറാനുള്ള പുതിയ വഴികൾ ഇവർക്ക് മുൻപിൽ തുറക്കും. തൊഴിൽ ചെയ്യുന്ന മേഖലയിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കും.   

2 /2

ധനു - ശനിദേവൻ ധനുരാശിയുടെ രണ്ടാം ഭാവത്തിലേക്ക് കടക്കുകയാണ്. അതിനാൽ ഈ രാശിക്കാർക്ക് ഇതിന്റെ ഗുണങ്ങൾ വ്യക്തമായി കാണാൻ കഴിയും. ധനു രാശിക്കാർക്ക് ലഭിക്കാതെ കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola