പ്രണയത്തിന് വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും തയാറായിട്ടുള്ള ഒരുപാട് ആളുകളുണ്ട് ഈ ലോകത്ത്. പ്രണയിക്കുന്നത് ഇന്ന് സാധാരണമായ ഒരു കാര്യമാണ്. ചില പ്രണയങ്ങൾ പൂവണിയും ചിലത് നഷ്ടമാകാറുമുണ്ട്. വീട്ടിൽ പ്രണയം അംഗീകരിച്ചില്ലെങ്കിൽ തന്റെ പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാൻ തയാറായിട്ടുള്ള ചില രാശിയിലെ പെൺകുട്ടികളുണ്ട്. അവർ തങ്ങളുടെ സ്നേഹത്തിൽ വളരെ സത്യസന്ധരാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...
മിഥുനം - മിഥുന രാശിക്കാർ പ്രണയ കാര്യങ്ങളിൽ ഗൗരവമുള്ളവരായിരിക്കുമെന്ന് ജ്യോതിഷത്തിൽ പറയപ്പെടുന്നു. ഒരാളോട് പ്രണയം തോന്നിക്കഴിഞ്ഞാൽ പിന്നെ അതിനായി അവർ എന്ത് പ്രയാസങ്ങളും സഹിക്കും. പങ്കാളിയോട് സത്യസന്ധത പുലർത്തുന്നവരായിരിക്കും ഇവർ.
ചിങ്ങം - ചിങ്ങം രാശിക്കാരായ സ്ത്രീകൾ വളരെ റൊമാന്റിക് ആണ്. പങ്കാളിയുടെ സന്തോഷത്തിൽ സന്തോഷിക്കുന്നവരാണ് ഇക്കൂട്ടർ. അതിനാൽ അവരുടെ പ്രണയ ബന്ധം ശക്തമായിരിക്കും. പ്രണയത്തിന് വേണ്ടി എന്ത് പ്രശ്‌നവും നേരിടാൻ അവർ തയ്യാറാണ്.
ധനു - ഈ രാശിക്കാർ ഹൃദയശുദ്ധിയുള്ളവരാണ്. പ്രണയത്തിന്റെ കാര്യത്തിൽ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ധനു രാശിക്കാരായ പെൺകുട്ടികളെ പ്രണയിക്കുന്ന പുരുഷൻ വളരെ ഭാഗ്യവാനാണെന്നാണ് ജ്യോതിഷം പറയുന്നത്. കാരണം, ഈ സ്ത്രീകൾ അവരുടെ പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും അവർക്ക് വേണ്ടി എല്ലാ പ്രശ്‌നങ്ങളും സഹിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയ ജീവിതം ഒരു തടസ്സവുമില്ലാതെ എപ്പോഴും നന്നായി പോകും.
മകരം - മകരം രാശിക്കാർ തങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നന്നായി ശ്രദ്ധിക്കുന്നവരാണ്. സ്നേഹം നേടാനും പ്രണയം നിലനിർത്താനും വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാണ്. ഭർത്താവിന്റെ സന്തോഷത്തിൽ സന്തോഷിക്കുന്നവരാണ് ഈ രാശിയിലെ ഭാര്യമാർ. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.