ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Attukal Pongala 2024 photos: രാവിലെ തലസ്ഥാന നഗരിയില്‍ ചെറിയ തോതില്‍ ചാറ്റല്‍ മഴയുണ്ടായത് ഭക്തരില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും പൊങ്കാലയ്ക്ക് തടസമായില്ല.
പൊങ്കാലയിടാനായി മറ്റ് ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ഭക്തര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. (Credit: linoleon/Instagram)
നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Credit: linoleon/Instagram)
പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. (Credit: linoleon/Instagram)
വിപുലമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. (Credit: linoleon/Instagram)
തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. (Credit: linoleon/Instagram)
ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. (Credit: linoleon/Instagram)