Bappi Lahiri: ഡിസ്ക്കോ കിംഗ് ബപ്പി ലാഹിരിയുടെ ചില ആപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍  സിനിമാലോകത്തെ  പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി.   സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ്‌  69-ാം വയസിൽ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. 

ഇന്ത്യന്‍  സിനിമാലോകത്തെ  പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി.   സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ്‌  69-ാം വയസിൽ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. 

1 /7

മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബപ്പി ദാ  തിങ്കളാഴ്ചയാണ്  വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച ആരോ​ഗ്യം വീണ്ടും മോശമാവുകയായിരുന്നു. 

2 /7

ബപ്പി ലാഹിരിയുടെ ആകസ്മിക വേര്‍പാട് ബോളിവുഡിന് തീരാനഷ്ടമാണ്.  ബോളിവുഡ് താരങ്ങള്‍ക്ക് ഒരു വൈകാരികമായ അടുപ്പമായിരുന്നു ബപ്പി ദായോട് ഉണ്ടായിരുന്നത്  

3 /7

തന്‍റെ വ്യക്തി ജീവിതത്തിലും  സംഗീതലോകത്തും  തനതു ശൈലിയില്‍ നിറഞ്ഞു നിന്ന ബപ്പി ലാഹിരി തന്‍റെ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.   

4 /7

ഇന്ത്യന്‍  സിനിമാ സംഗീത രംഗത്തെ ഏറ്റവും പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു ബപ്പി ലാഹിരി.

5 /7

ബപ്പി ദായുടെ  വേര്‍പാട് വേദന സൃഷ്ടിക്കുമ്പോള്‍  അദ്ദേഹത്തിന്‍റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഓര്‍ക്കുകയാണ് ആരാധകര്‍.  മരണത്തിന് രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം അവസാനമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.  

6 /7

  ഇൻസ്റ്റാഗ്രാമിലെ തന്‍റെ അവസാന പോസ്റ്റിൽ, സിനിമാ രംഗത്തെ തന്‍റെ ആദ്യകാല നാളുകള്‍ അദ്ദേഹം  ഓർമ്മിക്കുകയായിരുന്നു. തന്‍റെ യൗവന കാലത്തെ ചിത്രമാണ് അദ്ദേഹം  ആരാധകരുമായി പങ്കുവച്ചത്.

7 /7

മൂന്നാം  വയസില്‍  തബല വായിക്കാൻ ആരംഭിച്ച അദ്ദേഹം  എൺപതുകളിൽ ബോളിവുഡിൽ അവിസ്മരണീയമായ ഗാനങ്ങൾ നൽകി തന്‍റെതായ  വ്യക്തിമുദ്ര പതിപ്പിച്ചു.  

You May Like

Sponsored by Taboola