കേരള ഗെയിംസ് എക്സ്പോ; ബെല്ലി ഡാൻസ് അവതരിപ്പിച്ച് യുക്രൈൻ-റഷ്യൻ നർത്തകർ

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ബെല്ലി ഡാൻസ് സംഘടിപ്പിച്ചത്

കേരള ഒളിമ്പിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള ഗെയിംസ് എക്സ്പോയുടെ ഭാഗമായാണ് റഷ്യൻ- യുക്രെയിൻ  നർത്തകർ ബെല്ലി ഡാൻസ് അവതരിപ്പിച്ചത്.

1 /7

കേരള ഗെയിംസ് എക്സ്പോയുടെ ഭാഗമായാണ് തിരുവനന്തപുരം കനക്കുന്നിലെ നിശാഗന്ധിയിൽ ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചത്.

2 /7

റഷ്യ-യുക്രൈൻ നർത്തകരാണ് ബെല്ലി ഡാൻസ് അവതരിപ്പിച്ചത്.

3 /7

2022 മെയ് ഒന്ന് മുതല്‍ 10 വരെയാണ്  പ്രഥമ കേരള ഗെയിംസിന്‍റെ ഭാഗമായി കായിക മേള നടക്കുന്നത്.

4 /7

കായിക മേളയോടൊപ്പം എല്ലാദിവസവും വൈകിട്ട് സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

5 /7

കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

6 /7

ഗെയിംസിന്‍റെ ഭാഗമായി ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കി

7 /7

ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്‍റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിച്ചു.

You May Like

Sponsored by Taboola