Bengaluru Airport Terminal 2: മനോഹരം..!! ബംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2 ചിത്രങ്ങള്‍ കാണാം

ഏകദേശം ₹ 5,000 കോടി ചെലവിൽ നിർമ്മിച്ച ബംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2 വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ നിര്‍മ്മാണം. ബംഗളൂരുവിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായതിനാൽ 25 ലക്ഷവും 100 കൗണ്ടറുകളുമുള്ള പുതിയ ടെർമിനൽ ആവശ്യമായിരുന്നു.

Bengaluru Airport Terminal 2: ഏകദേശം ₹ 5,000 കോടി ചെലവിൽ നിർമ്മിച്ച ബംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2 വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ നിര്‍മ്മാണം. ബംഗളൂരുവിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായതിനാൽ 25 ലക്ഷവും 100 കൗണ്ടറുകളുമുള്ള പുതിയ ടെർമിനൽ ആവശ്യമായിരുന്നു.

1 /5

ബെംഗളൂരു വിമാനത്താവളത്തിലെ പുതിയ ടെർമിനൽ  നവംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ടെർമിനൽ 2 അല്ലെങ്കിൽ T2 ന്‍റെ ഉദ്ഘാടനത്തോടെ, യാത്രക്കാരുടെ ശേഷിയും ചെക്ക്-ഇൻ, ഇമിഗ്രേഷൻ എന്നിവയ്ക്കുള്ള കൗണ്ടറുകളും ഇരട്ടിയാകും. ഇത് വിമാനയാത്രക്കാരെ വളരെയധികം സഹായികരമാകും. 

2 /5

കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗാർഡൻ സിറ്റിയായ ബെംഗളൂരുവിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. അതായത്,  യാത്രക്കാര്‍ക്ക് പൂന്തോട്ടത്തില്‍ നടക്കുന്ന പ്രതീതിയാണ് ഈ ടെര്‍മിനലില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുക...!!

3 /5

10,000+ ചതുരശ്ര മീറ്റർ പച്ച മതിലുകൾ, തൂങ്ങിയാടുന്ന പൂന്തോട്ടങ്ങൾ, ഔട്ട്ഡോർ ഗാർഡനുകൾ എന്നിവയിലൂടെ യാത്രക്കാർ സഞ്ചരിക്കു..!!  പൂന്തോട്ടങ്ങൾ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്നത്.

4 /5

ബെംഗളൂരു നഗരത്തിന്‍റെ  സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ദേവനഹലിയിലെ ബെംഗളൂരു വിമാനത്താവളത്തിന്‍റെ  പരിസരത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

5 /5

നവംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സന്ദർശന വേളയിൽ കെമ്പഗൗഡയുടെ കൂറ്റൻ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും. ബെംഗളൂരുവിന്‍റെ വികസനത്തിന് കെമ്പഗൗഡയുടെ പ്രധാന സംഭാവന പേരുകേട്ടതാണ്. അദ്ദേഹം ബംഗളൂരു നഗരം നിർമ്മിച്ചു, അതിനാൽ പ്രതിമയെ "സമൃദ്ധിയുടെ പ്രതിമ" എന്ന് വിളിക്കുന്നു.

You May Like

Sponsored by Taboola