രാവിലെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അന്നത്തെ ദിവസവും എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത്
ഏറ്റവും ഉൗർജ്ജത്തോടെ ഒരു ദിനം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. രാവിലെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അന്നത്തെ ദിവസവും എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത്. ആവിയിൽ പുഴുങ്ങിയ ഭക്ഷണം തന്നെ തിരഞ്ഞെടുക്കാം. നിങ്ങളുടെ ആരോഗ്യത്തിനും,രുചിക്കും ഏറ്റവും മികച്ചതും. യാതൊരു വിധ രാസ വസ്തുക്കളും അടങ്ങാത്തതുമാണ് ആവിയിലുണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ. ഇഡ്ഢലിയും,പുട്ടും മാത്രമല്ല,നാളികേരവും,ശർക്കരയും ചേർത്ത അടയും മികച്ചത് തന്നെ. പ്രാതൽ മറക്കാതെ കഴിക്കാം. മനസ്സ് നിറച്ച് കഴിക്കാം.
ആവിയിൽ പുഴുങ്ങി കഴിക്കാവുന്നതും എറ്റവും എളുത്തിൽ ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ഇഡ്ഡലി. അരി ചേർത്തുണ്ടാക്കുന്നത് കൊണ്ട് തന്നെ ദഹനത്തിനോ മറ്റ് ബുദ്ധിമുട്ടുകളോ ഇഡ്ഢലിക്ക് പ്രശ്നമില്ല.മൂന്ന് ഇഡ്ഡലിയും അൽപ്പം സാമ്പാറും,ചട്നിയു ഒഴിച്ച് സാവാധാനം പ്രാതൽ കഴിക്കാം. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഢലി
പൊടിച്ചുവറുത്ത അരി ഉപയോഗിച്ച് ആവിയിൽ വേവിച്ച നൂൽ പുട്ട്. ചിലസ്ഥലങ്ങളിൽ തേങ്ങാപ്പീരയും ഇടിയപ്പത്തിന്റെ കൂടെ ചേർക്കുന്നു. നൂലപ്പം, നൂൽപ്പുട്ട് എന്നീ പേരുകളിലും ഇടിയപ്പം അറിയപ്പെടുന്നു.കഴിക്കാനും ഏറ്റവും സ്വദേറിയത്
നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയ തേങ്ങയും ചേർത്ത് ചൂടൻ പുട്ട്. കൂടെ പയറോ,പപ്പടമോ,പഴമോ കടലയോ.അല്ലെങ്കിൽ മുട്ടക്കറിയോ എല്ലാ കറികളും പുട്ടിന് പറ്റും. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽപ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്‌ക്കാറുണ്ട് മികച്ച പ്രഭാത ഭക്ഷണങ്ങളിൽ ഒന്ന് തന്നെ