Oils For Deep Fry: ഡീപ്പ് ഫ്രൈ ചെയ്യാൻ ഏറ്റവും മികച്ച എണ്ണകൾ തിരഞ്ഞെടുക്കൂ

ഡീപ്പ് ഫ്രൈയിംഗ് ഒരു ജനപ്രിയ പാചകരീതിയാണ്, എന്നാൽ രുചിയും ആരോഗ്യ ഗുണങ്ങളും ഉറപ്പാക്കാൻ എണ്ണകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓരോ എണ്ണകൾക്കും വ്യത്യസ്ത സ്മോക്ക് പോയിൻ്റുകൾ ഉണ്ട്. 

 

ഒരു എണ്ണ അതിൻ്റെ സ്മോക്ക് പോയിൻ്റിൽ എത്തുമ്പോൾ, പുകയും ദോഷകരമായ സംയുക്തങ്ങളും ഉൽപാദിപ്പിച്ച് അതിൻ്റെ പോഷകമൂല്യം നഷ്ടപ്പെടുകയും ഭക്ഷണത്തിന് ഒരു കരിഞ്ഞ രുചി നൽകുകയും ചെയ്യും. 

 

1 /5

എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിനെ അപേക്ഷിച്ച് ശുദ്ധീകരിച്ച ഒലിവ് ഓയിൽ ഡീപ്പ് ഫ്രൈയിം​ഗിന് മികച്ചതാണ്. ഇതിന് 240 ഡിഗ്രി സെൽഷ്യസ് സ്മോക്ക് പോയിൻ്റ് ഉണ്ട്. കൂടാതെ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു.  

2 /5

ഉയർന്ന പൂരിത കൊഴുപ്പിൻ്റെ അംശവും ഉയർന്ന താപനിലയിൽ സ്ഥിരതയുമുള്ളതിനാൽ ശുദ്ധീകരിച്ച വെളിച്ചെണ്ണ ഡീപ്പ് ഫ്രൈയിം​ഗിന് മികച്ച ഓപ്ഷനാണ്. ഏകദേശം 204 ഡി​ഗ്രി സെൽഷ്യസ് സ്മോക്ക് പോയിൻ്റ് ഉള്ളതിനാൽ, ഭക്ഷണത്തിൻ്റെ രുചിയും ആരോഗ്യ ഗുണങ്ങളും സംരക്ഷിക്കുന്നു.   

3 /5

നെയ്യ് ഡീപ്പ് ഫ്രൈയിം​ഗിന് മികച്ച ഒരു ഓപ്ഷനാണ്. ഏകദേശം 232 ഡിഗ്രി സെൽഷ്യസ്) സ്മോക്ക് പോയിൻ്റ് ഉള്ളതിനാൽ, നെയ്യിന് ഉയർന്ന താപനിലയെ തകരാതെ നേരിടാൻ കഴിയും.  

4 /5

ഡീപ്പ് ഫ്രൈയിം​ഗിന് ഉപയോഗിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് അവോക്കാഡോ ഓയിൽ. ഇതിന് ‌271 ഡിഗ്രി സെൽഷ്യസിൻ്റെ സ്മോക്ക് പോയിൻ്റ് ഉണ്ട്, ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമാണ്. ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്,    

5 /5

റൈസ് ബ്രാൻ എണ്ണയും നിലക്കടല എണ്ണയും ഡീപ്പ് ഫ്രൈയിം​ഗിന് നല്ല ഓപ്ഷനാണ്. ഉയർന്ന സ്മോക്ക് പോയിൻ്റുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ആരോഗ്യകരമായ ബാലൻസും ഇവയ്ക്കുണ്ട്. ഈ എണ്ണകൾ ഉയർന്ന താപനിലയിൽ സ്ഥിരത പുലർത്തുകയും ഒരു ന്യൂട്രൽ ഫ്ലേവറും നൽകുന്നുമുണ്ട്

You May Like

Sponsored by Taboola