Bigg Boss Malayalam Season 6 Updates: ഷോയുടെ ലോഗോ അടക്കം നേരത്തെ ഹോട് സ്റ്റാർ പങ്ക് വെച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 6 അധികം താമസിക്കാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരിയിലോ മാർച്ചിലോ ഷോ ആരംഭിക്കും. ഷോയുടെ ലോഗോ അടക്കം നേരത്തെ ഹോട് സ്റ്റാർ പങ്ക് വെച്ചിരുന്നു. ഇത്തവണയും മോഹൻലാൽ തന്നെയായിരിക്കും ഷോ ഹോസ്റ്റ് ചെയ്യുക എന്ന് വ്യക്തമായി കഴിഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ-6നായി ആരാധകർ കാത്തിരിക്കുകയാണ്. ഇത് എപ്പോഴാണ് സ്ട്രീമിങ്ങ് ആരംഭിക്കുന്നത് ടീവിയിൽ എത്തുന്നത് സംബന്ധിച്ച് നിരവധി പേരാണ് കാത്തിരിക്കുന്നത്.
നിലവിൽ മത്സരാർഥികളുടെ തിരഞ്ഞെടുപ്പാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം അണിയറയിൽ ബിഗ്ബോസ് സെറ്റിൻറെ ഒരുക്കങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
നിലവിൽ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിൽ ബിഗ്ബോസ് ആരംഭിക്കും എന്നാണ്. മോഹൻലാൽ തന്നെയായിരിക്കും ഇത്തവണയും ഷോ ഹോസ്റ്റ് ചെയ്യുന്നത്. അണിയറ പ്രവർത്തകരെ ക്ഷണിച്ച് കൊണ്ട് എൻഡമോൾ ഷൈൻ ഹയറിംഗ് കാർഡുകളും പങ്ക് വെച്ചിരുന്നു.
നടി മാല പാർവ്വതി, അമല ഷാജി, ജാസ്മിൻ ജാഫർ, അജൂബ് ഷാ, മുകേഷ് എം നായർ, സന്തോഷ് വർക്കി, ആരതി കൃഷ്ണ, ഷാസ് മുഹമ്മദ്, സീമ വിനീത്, ശ്രീശാന്ത്, ധന്യ എസ് രാജേഷ്, മാളവിക മേനോൻ, അശ്വന്ത് കോക്ക്, നടൻ ബാല, സോഷ്യൽ മീഡിയ താരം തൊപ്പി എന്നിവരും വിവിധ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉള്ളവരാണ്
ഇത്തവണ ബിഗ് ബോസ് സെറ്റ്, ചെന്നൈയിലാണോ അതോ മുംബൈയിലാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല, കഴിഞ്ഞ വട്ടം ഇത് മുംബൈയിലായിരുന്നു
സോഷ്യൽമീഡിയ, സിനിമ/ സീരിയൽ, സാമൂഹിക മേഖല, കോമണർമാർ, ഗായകർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെടുന്നവരായിരിക്കും ഇത്തവണയും മത്സരാർഥികളായി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പലവിധത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുണ്ട്. നിരവധി സർപ്രൈസുകളും ഇത്തവണ പ്രതീക്ഷിക്കാം