Mercury Transit: ഇവർക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ; ബുധന്റെ സംക്രമണത്തോടെ സാമ്പത്തിക നേട്ടം

ഓഗസ്റ്റ് 22 ന് ബുധൻ കർക്കടകം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. ഈ സംക്രമണത്തിന്റെ പ്രഭാവം കാരണം ചില രാശികൾക്ക് മികച്ച വിജയം നേടാൻ കഴിയും. 

 

രണ്ട് ദിവസത്തിനുള്ളിൽ കർക്കടകം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ് ബുധൻ. ഓഗസ്റ്റ് 28ന് കർക്കടക രാശിയിൽ തന്നെ നേർരേഖയിലേക്കെത്തും ബുധൻ. കർക്കടകം രാശിയിലെ ബുധന്റെ വിപരീത ചലനം ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

 

1 /5

ഇടവം രാശിക്കാർക്ക് കർക്കടക രാശിയിലെ ബുധന്റെ വിപരീത ചലനം അനുകൂലമായിരിക്കും. ഈ കാലയളവിൽ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പണം നേടാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ സ്വാധീനിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും. ജോലി തേടുന്നവർക്ക് അനുകൂല ഫലം ലഭിക്കും. സാമ്പത്തിക വിജയം നേടാനുള്ള സാധ്യതയുണ്ട്.  

2 /5

കന്നി രാശിക്കാർക്ക് കർക്കടകം രാശിയിൽ ബുധന്റെ വിപരീത ചലനം ശുഭകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി ലഭിക്കും. പണം വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ കാലയളവിൽ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും.  

3 /5

കർക്കടകം രാശിയിലെ ബുധന്റെ വക്ര​ഗതി തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങൾക്ക് ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ കഴിയും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഓഫീസിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.  

4 /5

ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ആവശ്യമുള്ളതെല്ലാം ലഭ്യമാകും. ഭൗതിക സമ്പത്ത് വർദ്ധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola