താരസുന്ദരിമാരാൽ സമ്പന്നമാണ് ബോളിവുഡ്. പ്രിയങ്ക ചോപ്ര മുതൽ ആലിയ ഭട്ട് വരെ നിരവധി പ്രതിഭാധനരും ഗ്ലാമറസുമായ നടിമാർ ബോളിവുഡിൽ ഉണ്ട്. എന്നാൽ ഇവരിൽ പലരും അമ്മമാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
Bollywood's Most Fashionable Moms: ഗ്ലാമറസ് വേഷങ്ങൾക്കൊപ്പം മാതൃത്വ ചുമതലകളും നിർവഹിക്കുന്ന നടിമാരാണ് പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂർ, ശ്രിയ ശരൺ, കാജൽ അഗർവാൾ, ബിപാഷ ബസു തുടങ്ങിയവർ.
പ്രിയങ്ക ചോപ്ര: ഇന്ത്യയിൽ നിന്നുള്ള ആഗോള ഐക്കൺ എന്നാണ് പ്രിയങ്ക ചോപ്രയെ വിശേഷിപ്പിക്കാറ്. 2022 ജനുവരിയിലാണ് പ്രിയങ്ക കുഞ്ഞിന് ജന്മം നൽകുന്നത്. മാൾട്ടി മേരി എന്നാണ് കുഞ്ഞിൻ്റെ പേര്.
ആലിയ ഭട്ട്: ബോളിവുഡിലെ മുൻ നിര നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. 2022 നവംബറിൽ റാഹ എന്ന കുഞ്ഞിന് ആലിയ ജന്മം നൽകിയിരുന്നു.
സോനം കപൂർ: അടുത്തിടെ ലണ്ടനിൽ നടന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികളിൽ ഒരാളായിരുന്നു സോനം കപൂർ. 2022 ഓഗസ്റ്റിൽ വായു എന്ന ആൺകുഞ്ഞിന് സോനം ജന്മം നൽകി.
ശ്രിയ ശരൺ: തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രിയ ശരൺ. അടുത്തിടെ ശ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ മകൾ രാധയും ഒപ്പമുണ്ടായിരുന്നു.
കാജൽ അഗർവാൾ: തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തിയ നടിയാണ് കാജൽ അഗർവാൾ. 2022 ഏപ്രിലിൽ കാജൽ ആൺകുഞ്ഞിന് ജന്മം നൽകി. നീൽ എന്നാണ് കുഞ്ഞിന്റെ പേര്.
ബിപാഷ ബസു: ബോളിവുഡിലെ സ്റ്റൈലിഷ് നടിമാരിൽ ഒരാളാണ് ബിപാഷ. 2022 നവംബറിൽ ആലിയ ഭട്ട് തന്റെ മകളായ റാഹയ്ക്ക് ജന്മം നൽകി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബിപാഷയും അമ്മയായത്.