Astrology: സുഹൃത്തുക്കളെ പ്രീതിപ്പെടുത്താൻ ധാരാളം പണം ചെലവഴിക്കുന്നവരാണ് ഈ രാശിക്കാർ

പണം ചെലവാക്കുന്നത് സൂക്ഷിച്ച് വേണമെന്ന് എപ്പോഴും നമുക്ക് ഉപദേശങ്ങൾ ലഭിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ആരുടെയെങ്കിലും രാശിയിൽ പാപഗ്രഹങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ അത്തരക്കാർ പണം ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ അൽപ്പം അശ്രദ്ധരായിരിക്കും. ചില രാശിയിലുള്ള ആൺകുട്ടികൾ സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കുന്നു. പാർട്ടികൾക്കും വിലകൂടിയ ഗാഡ്‌ജെറ്റുകൾക്കും മറ്റ് കാര്യങ്ങൾക്കുമായി ഇവർ ധാരാളമായി ചെലവഴിക്കും. ഏതാണ് ഈ രാശിക്കാർ എന്ന് അറിയാം.

1 /2

കർക്കടകം - ജ്യോതിഷത്തിൽ, രാശി പ്രകാരം കർക്കടകത്തെ നാലാമത്തെ രാശിയായാണ് കണക്കാക്കുന്നത്. കർക്കടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. ചന്ദ്രൻ മനസ്സിന്റെ ഘടകമാണെന്ന് പറയപ്പെടുന്നു. ഒപ്പം ചന്ദ്രന്റെ സ്വഭാവം ചഞ്ചലമായും കണക്കാക്കപ്പെടുന്നു. കർക്കടക രാശിക്കാരുടെ ജാതകത്തിൽ, ചന്ദ്രനെ രാഹു അല്ലെങ്കിൽ കേതു ബാധിക്കുമ്പോൾ, ജാതകത്തിന്റെ 12-ാം ഭാവവുമായി ബന്ധമുണ്ടെങ്കിൽ, ഈ രാശിയിലെ വ്യക്തി ധാരാളം പണം ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. അത്തരം ആളുകൾക്ക് ധാരാളം സുഹൃത്തുക്കളുമുണ്ടായിരിക്കും. അവരുമായി സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നവരാണ് ഇവർ. സുഹൃത്തുക്കളെ പ്രീതിപ്പെടുത്താൻ അവർ പണം ധാരാളമായി ചെലവാക്കും. പലപ്പോഴും ഇവരുടെ ഈ ശീലത്തെ ദുരുപയോ​ഗപ്പെടുത്തവരുമുണ്ട്.   

2 /2

കുംഭം - കുംഭം രാശിയുടെ അധിപൻ ശനി ദേവനാണ്. ശനി ചന്ദ്രനുമായോ രാഹു-കേതുവുമായോ സമ്പർക്കം പുലർത്തുമ്പോൾ അത്തരം ആളുകൾ വളരെ ഉത്സാഹികളാകും. ജാതകത്തിന്റെ 12-ാം ഭാവം, ചെലവ് ഘടകമായി കണക്കാക്കപ്പെടുന്നു. ഈ ജാതകത്തിന് ദോഷം വരുമ്പോൾ അല്ലെങ്കിൽ ശുക്രൻ ഇവിടെ നിലകൊള്ളുമ്പോൾ പണം ചെലവഴിക്കുന്ന കാര്യത്തിൽ ഇക്കൂട്ടർ അശ്രദ്ധരാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് അവർ. സുഹൃത്തുക്കളുമായി പാർട്ടി, യാത്ര, ഷോപ്പിംഗ് എന്നിവ നടത്തും. അവർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവരാണ്.

You May Like

Sponsored by Taboola